Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Torrential Rain

Kollam

മഴ തകർത്തു; ജനം വിറച്ചു

കൊ​ല്ലം: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ല്‍ പെ​യ്തി​റ​ങ്ങി​യ അ​തി​ശ്ക​ത​മാ​യ മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ‌്‌ടം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കു​ള​ത്തൂ​പ്പു​ഴ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ചെ​റി​യ രീ​തി​യി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ത​ങ്ക​ശേ​രി​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ഒ​രാ​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യും ചെ​യ്യു​ന്നു.

ക​ന​ത്ത മ​ഴയെ തുടർന്നു ണ്ടായ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ​യും തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ പാ​ല​രു​വി, കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ താ​ത്കാലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും തീ​ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഭാ​ഗി​ക​മാ​യി നാ​ലു വീ​ടു​ക​ള്‍ ത​ക​രു​ക​യും 80,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്‌ടങ്ങ​ളും ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.

ക​ല്ല​ട​യാ​ര്‍ ക​ര​ക​വി​ഞ്ഞു

കു​ള​ത്തൂ​പ്പു​ഴ : കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്്‌ടം. ക​ല്ല​ട​യാ​ര്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്, മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ല്‍ ശ​ക്ത​മാ​യി മ​ഴ പെ​യ്യു​ക​യാ​ണ്. മ​ഴ​യെ തു​ട​ര്‍​ന്ന് ചെ​ന്തു​രു​ണി​യാ​ര്‍, ക​ഴു​തു​രു​ട്ടി​യാ​ര്‍, കു​ള​ത്തൂ​പ്പു​ഴ​യാ​ര്‍ എ​ന്നി​വ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ക​ല്ല​ട​യാ​റി​ന്‍റെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ആ​ള്‍​ക്കാ​രെ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം- തെ​ങ്കാ​ശി അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ ക​ല്ലു​വെ​ട്ടാ​ന്‍ കു​ഴി 30 അ​ടി പാ​ല​ത്തി​ല്‍ റൂ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ് റോ​ഡി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​ത്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് റോ​ഡി​ല്‍ ബാ​രി​ക്കേ​ടു​ക​ള്‍ വ​ച്ച് ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത് മൂ​ലം ഒ​രു വാ​ഹ​ന​ങ്ങ​ള്‍​ക്കും ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യി പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ശ​ങ്കി​ലി ഉ​ള്‍​വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​താ​യി പ​റ​യു​ന്നു. അ​ത് കാ​ര​ണ​മാ​ണ് ക​ല്ല​ട​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രുവാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വ​ന​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യി മ​ഴ തു​ട​രു​ക​യാ​ണ്. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​പ​ക​ട മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ലം മ​കം ഭ​വ​നി​ല്‍ തി​ല​ക​ന്‍റെ വീ​ട്ടി​ല്‍ വീ​ട്ടി​ല്‍ മ​ണി​ക്കൂ​റോ​ളം വെ​ള്ളം നി​ന്ന​തോ​ടെ വീ​ടി​ന്‍റെ ഭി​ത്തി്ക്ക് വി​ള്ള​ല്‍ ഉ​ണ്ടാ​കു​ക​യും കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ അ​ട​ര്‍​ന്നു​വീ​ഴു​ക​യും ചെ​യ്തു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ണ്ടാ​യി. തൊ​ട്ട​ടു​ത്ത നി​തി​ന്‍റെ വീ​ട്ടി​ലും വെ​ള്ളം ക​യ​റി​യ​ത് മൂ​ലം നാ​ശ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കു​ള​ത്തൂ​പ്പു​ഴ അ​മ്പ​തേ​ക്ക​ര്‍ പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും അ​വി​ടെ​യു​ള്ള​വ​രെ സ​മീ​പ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​റ്റി പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​ര​വി​പു​രം - പൊ​ഴി​ക്ക​ര തീ​ര​ങ്ങ​ളി​ല്‍ ക​ട​ല്‍ ക​യ​റ്റം രൂ​ക്ഷ​മാ​യി

കൊ​ട്ടി​യം: ഇ​ര​വി​പു​രം മു​ത​ല്‍ പ​ര​വൂ​ര്‍ പൊ​ഴി​ക്ക​ര വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ല്‍ ക​യ​റ്റം രൂ​ക്ഷ​മാ​യി. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ള്‍ പു​ലി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ക​ര​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട്ട മ​ര​ങ്ങ​ളി​ല്‍ ക​ട​ലി​ല്‍ പോ​യി​രു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​ണ്ണ് പൂ​ര്‍​ണ​മാ​യും ക​ട​ലെ​ടു​ത്തു. ഇ​തേ തു​ട​ര്‍​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

ഇ​ര​വി​പു​രം താ​ന്നി, മ​യ്യ​നാ​ട് മു​ക്കം ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ലി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ക​ട​ല്‍ ക​ര​യി​ലേ​ക്ക് ക​യ​റു​ന്ന​ത്. മു​ക്കം ബീ​ച്ചി​ല്‍ അ​ടി​ഞ്ഞു​കൂ​ടി കി​ട​ന്ന മ​ണ്ണി​ന്‍റെ പ​കു​തി​ഭാ​ഗം ക​ട​ലെ​ടു​ത്ത നി​ല​യി​ലാ​യി. പ​ല​യി​ട​ത്തും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ള്‍ പു​ലി​മു​ട്ടി​ന്‍റെ പാ​റ​ക​ളും ത​ക​ര്‍​ത്തി​ട്ടു​ണ്ട്.

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ 12 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി

കു​ള​ത്തൂ​പ്പു​ഴ : ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തോ​രാ​തെ പെ​യ്യു​ന്ന അ​തി തീ​വ്ര മ​ഴ​യെ തു​ട​ര്‍​ന്ന് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ 12 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ വെ​ള്ള​ത്തി​ല്‍ മു​ങ്ങി.

ആ​റ്റി​ന് കി​ഴ​ക്കേ​ക്ക​ര​യി​ല്‍ ആ​റ്, ക​ല്ലു​വെ​ട്ടാം​കു​ഴി ആ​റ്റ​രി​ക​ത്ത് മൂ​ന്ന്, ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ലം പ്ര​ദേ​ശ​ത്തെ മൂ​ന്നു വീ​തം വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​വ​രെ താ​ത്കാലി​ക​മാ​യി ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മ​ഴ ശ​മ​ന​മി​ല്ലാ​തെ തു​ട​ര്‍​ന്നാ​ല്‍ ക​ല്ലു​വെ​ട്ടാം​കു​ഴി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ൾപ്പെടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ല്‍ വെള്ളം അ​തി​വേ​ഗ​ത്തി​ല്‍ പാ​ഞ്ഞെ​ത്തി​യ​പ്പോ​ള്‍, വീ​ടു​ക​ളി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ പോ​ലും മാ​റ്റാ​നാ​യി​ല്ല. നോ​ക്കി നി​ല്‍​ക്കെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ ക​ല്ലു​വെ​ട്ടാൻ​കു​ഴി മു​പ്പ​ത​ടി​പാ​ല​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ ഉ​ച്ച​വ​രെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും ച​ര​ക്ക് ലോ​റി​ക​ളും ഉ​ള്‍​പ്പെ​ടെ പാ​ത​യി​ല്‍ കു​ടു​ങ്ങി. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി വി​വി​ധ ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

മി​ല്‍​പ്പാ​ല​ത്ത് വെ​ള്ളം​ക​യ​റി​യ വീ​ടു​ക​ള്‍​ക്ക് സാ​ര​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ള്ളു​കു​ഴി ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി. മ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ലം​പൊ​ത്തി.
കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ​യി​ലും വെ​ള്ളം ക​യ​റി ഗ​രേ​ജി​ലും റാ​മ്പി​ലും വെ​ള്ളം ക​യ​റി. ഡി​പ്പോ​യു​ടെ പ​കു​തി ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം എ​ത്തി​യ​തോ​ടെ ബ​സു​ക​ള്‍ ഇ​വി​ടെ നി​ന്നു മാ​റ്റി. ഡി​പ്പോ​യി​ലേ​ക്ക് വ​നം വ​കു​പ്പി​ന്‍റെ വ​ക ഭൂ​മി​യി​ല്‍ നി​ന്ന കൂ​റ്റ​ന്‍ മ​രം പി​ഴു​തു​വീ​ണു. ഈ​സ​മ​യം ബ​സു​ക​ള്‍ പു​റ​ത്തേ​ക്ക് മാ​റ്റി​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്‌ടങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല.

ദു​രി​ത മേ​ഖ​ല​ക​ളി​ല്‍ സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച്് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു.
ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​ട്ടു​ണ്ട്. ക​ല്ല​ട​യാ​ര്‍ ക​ര​ക​വി​ഞ്ഞു ഒ​ഴു​കു​ന്ന​തി​നാ​ല്‍ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്
തൃ​ക്കോ​വി​ല്‍

ശ്രീ​കൃ​ഷ​ണ ക്ഷേ​ത്ര​ത്തി​ല്‍ വെള്ളം കയറി

അ​ഞ്ച​ല്‍ : ഏ​റം വ​യ​ലി​ല്‍ തൃ​ക്കോ​വി​ല്‍ ശ്രീ​കൃ​ഷ​ണ ക്ഷേ​ത്ര​ത്തി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു വെ​ള്ളം ക​യ​റി. ത​ടി​ക്കാ​ട് ഒ​റ്റ​ത്തെ​ങ്ങ് ഭാ​ഗ​ത്തും റോ​ഡി​ലും നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ളം കോ​ട​നൂ​ര്‍​മൂ​ര്‍​ത്തി​ക്കാ​വ് പ്ര​ദേ​ശ​ത്ത് ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തി​ലും വെ​ള്ളം ക​യ​റി. ക​ര്‍​ഷ​ക​ര്‍​ക്ക് ആ​യി​ര​ങ്ങ​ളു​ടെ ന​ഷ്‌ടമാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്

വൈ​ദ്യു​തി പോ​സ്റ്റ് വീ​ണു

കൊ​ട്ടാ​ര​ക്ക​ര: വൈ​ദ്യ​ത​ി പോ​സ്റ്റ് ‍ മ​റി​ഞ്ഞു വീണ് വീ​ട് ത​ക​ര്‍​ന്നു. പു​ത്തൂ​ര്‍ ബി​ന്‍​സി ഭ​വ​നി​ല്‍ ജോ​സു കു​ട്ടി​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. പോ​സ്റ്റി​ന് സ​മീ​പം നി​ന്നി​രു​ന്ന പു​ളി മ​രം ക​ട​പു​ഴ​കി വൈ​ദ്യ​തി പോ​സ്റ്റി​ന് മു​ക​ളി​ലേ​യ്ക്ക് വീ​ഴു​ക​യും പോ​സ്റ്റ് വീ​ടി​ന് മു​ക​ളി​ല്‍ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സംപുലർച്ചേ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം.
പു​ന​ലൂ​രി​ല്‍

മരങ്ങൾ കടപുഴകി വീണു

പു​ന​ലൂ​ര്‍: മ​ഴ ശ​ക്ത​മാ​യ​തോ​ടെ പു​ന​ലൂ​ര്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്‌ടം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. ശ​ക്ത​മാ​യ കാ​റ്റി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. ക​ര​വാ​ളൂ​ര്‍ മേ​ഖ​ല​യി​ല്‍ നീ​ലാ​മ്മാ​ള്‍, പാ​ണ​യം ഭാ​ഗ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി. പാ​ണ​യം ശി​വ ക്ഷേ​ത്ര​ത്തി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ന​ത്ത മ​ഴ​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്‌ടമു​ണ്ടാ​ക്കി.

പി​റ​വ​ന്തൂ​ര്‍, പ​ത്ത​നാ​പു​രം, പ​ട്ടാ​ഴി മേ​ഖ​ല​ക​ളി​ലും ക​ന​ത്ത മ​ഴ​യും കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് ചി​ല​യി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധ​വും ത​ട​സ​പ്പെ​ട്ടു. ക​ല്ല​ട​യാ​ര്‍, ചാ​ലി​യ​ക്ക​ര​യാ​ര്‍ എ​ന്നീ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ന​ദി​ക​ളി​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യും മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്നു

കൊ​ട്ടാ​ര​ക്ക​ര: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നെ​ല്ലി​ക്കു​ന്നം ഏ​റ​ത്തി​നാ​ട്, കോ​രു​തു​വി​ള ഏ​ലാ​യി​ല്‍ നെ​ല്ലി​ക്കു​ന്നം വ​ലി​യ തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ലാ​ക​ളി​ല്‍ വെ​ള്ളം ക​യ​റി വ​ന്‍ തോ​തി​ല്‍ കൃ​ഷി നാ​ശം സം​ഭ​വി​ച്ചു.

ആ​ല്‍​മ​രം ക​ട​പു​ഴ​കി

കു​ണ്ട​റ : കേ​ര​ള​പു​രം കോ​വി​ല്‍ മു​ക്ക് ജം​ഗ്ഷ​നി​ല്‍ ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ന് സ​മീ​പം നി​ന്നി​രു​ന്ന വ​ലി​യ ആ​ല്‍​മ​രം കഴിഞ്ഞദിവസം രാ​ത്രി ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ കടപുഴകി വീ​ണു. സ​മീ​പ​ത്തെ മ​തി​ല്‍ ഇ​ടി​ഞ്ഞു. വൈ​ദ്യു​തി ക​മ്പി​ക​ളും ത​ക​ര്‍​ന്നു.

മ​രം വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു

കു​ണ്ട​റ : ഈ​ട്ടി മ​രം വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ട​ര​ക്ക് കാ​റ്റി​ലും മ​ഴ​യി​ലും മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്റെ മു​ക​ളി​ലേ​ക്ക് ഈ​ട്ടി മ​രം വീ​ണ് കാ​ര്‍ ത​ക​രു​ക​യാ​യി​രു​ന്നു.

ഇ​ട​വ​ട്ടം, പാ​റ​പ്പു​റം, ഉ​ദ​യ ഭ​വ​നി​ല്‍ ഉ​ദ​യ​കു​മാ​റി​ന്റെ കാ​ര്‍ ആ​ണ് ത​ക​ര്‍​ന്ന​ത്. 30 അ​ടി​യോ​ളം പൊ​ക്ക​മു​ള്ള ഈ​ട്ടി മ​ര​മാ​ണ് വീ​ണ​ത്. വീ​ടി​ന്‍റെ കോ​മ്പൗ​ണ്ടി​ലാ​ണ് മ​രം നി​ന്ന​തെ​ങ്കി​ലും വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ഴാ​ത്ത​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. കു​ണ്ട​റ​യി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി മ​രം മു​റി​ച്ച് മാ​റ്റി.

 

Latest News

Corehub Up